നെപ്ട്യൂണിൽ മറവിലായി...'ഡിറ്റക്ടീവ് ഉജ്ജ്വല'നിലെ ആദ്യ വിഡിയോ സോങ്

'ഡിറ്റക്ടീവ് ഉജ്ജ്വല'നിലെ ആദ്യ വിഡിയോ സോങ് പുറത്ത്. യുവഗായകൻ ആർസിയാണ് ഗാനം ആലപിച്ചത്. മനു മഞ്ജിത്തിന്‍റെ രചനക്ക് ഫെജോ ഈണം പകർന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ യുവതലമുറക്കാർ ഏറ്റെടുത്തിരിക്കുകയാണ്. മേയ് പതിനാറിന് ചിത്രം പ്രദർശനത്തിനെത്തും.

നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വീക്കെന്‍റ് ബ്ലോഗ്ബസ്റ്റാഴ്സിന്‍റെ ബാനറിൽ സോഫിയാ പോളാണ്. തികച്ചും ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിന്‍റേയും വിശേഷണങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നർമവും, ഉദ്വേഗവും കോർത്തിണക്കി തികഞ ഹ്യൂമർ ത്രില്ലറായാണ് ചിത്രത്തിന്‍റെ അവതരണം. ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ തന്‍റെ സ്വത:സിദ്ധമായ അഭിനയ ശൈലിയിലൂടെ ഏറെ അവിസ്മരണീയമാക്കുന്നു. സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Full View

കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിന്‍റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

എഡിറ്റിങ് - ചമൻ ചാക്കോ. കലാസംവധാനം - കോയാസ്. മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ. വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ - മാനേജർ - റോജിൻ. പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്. പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.