കേരളത്തിന്‍റെ കഴിഞ്ഞ 80 വർഷത്തെ രാഷ്ട്രീയ ചരിത്രം കോർത്തിണക്കി പി.എം. തോമസ് കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദി കോമ്രേഡ്. തോമസുകുട്ടിയുടെ തന്നെ രചനയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വെച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമ ഇതുവരെ കാണാത്ത വമ്പൻ ബഡ്ജറ്റിലാണ് ചത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. മലയാളത്തിന്‍റെ പ്രമുഖ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതുവരെ മലയാള സിനിമ കണ്ട പൊളിറ്റിക്കൽ ജോണറിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ദി കോമ്രേഡ് എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍റെ പ്രതികരണം. മലയാളത്തിന്‍റെ പത്തോളം പ്രമുഖതാരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മറ്റു പ്രഗത്ഭരായ താരങ്ങളും എത്തുന്നുണ്ട്.
'വെള്ളം', 'സുമതിവളവ്' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച മുരളി കുന്നുംപുറത്തിന്‍റെ വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജനസാഗരത്തിനു മുന്നിലായ് നിൽക്കുന്ന നേതാവിന്‍റെ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ട പോസ്റ്ററിൽ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും, ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ വഴിയെ അറിയിക്കാമെന്നും സംവിധായകൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.