Posted On
date_range Updated On
date_range വ്യാജ വാർത്തകൾ വിശ്വസിക്കരുത്! നടൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു- കിഷോർ സത്യ
സിനിമ- സീരിയൽ താരം ടി .എസ് രാജു അന്തരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് നടൻ കിഷോർ സത്യ. നടനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുണ്ടെന്നും കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ വാർത്തകളിൽ വഞ്ചിതരാവരുതെന്നും നടൻ കൂട്ടിച്ചേർത്തു.
'പ്രശസ്ത നടൻ ടി. എസ്. രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാൻ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു.വ്യാജ വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക'- കിഷോർ സത്യ കുറിച്ചു.
നടനും നിർമാതാവുമായ ദിനേശ് പണിക്കരും വ്യാജ വാർത്തയിൽ പ്രതികരിച്ചിട്ടുണ്ട്
സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ സജീവമാണ് ടി .എസ് രാജു . വില്ലൻ വേഷങ്ങളിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെടുന്നത്. ജോക്കർ, പ്രജാപതി, നഗരപുരാണം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.