രാത്രി വൈകിയിട്ടും ഭക്ഷണം കഴിക്കാതെ പ്രഭാസ് കാത്തിരുന്നു, ബിരിയാണി കഥ പങ്കുവെച്ച് സൂര്യ

സഹപ്രവർത്തകരോട് വളരെ അടുത്ത ബന്ധമാണ് നടൻ പ്രഭാസിനുള്ളത്. ഇപ്പോഴിതാ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സൂര്യ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഒരു സിനിമാ ചിത്രീകരണവുമായി ഹൈദരാബാദ് ഫിലിം സിറ്റിയിൽ എത്തിയതായിരുന്നു. അവിടെവെച്ച് അവിചാരിതമായി പ്രഭാസിനെ കണ്ടു. അദ്ദേഹം എന്നെ രാത്രി ഭക്ഷണത്തിനായി ക്ഷണിച്ചു. അന്ന്  ആറ് മണിക്ക് തുടങ്ങിയ ചിത്രീകരണം ഏകദേശം11.30നാണ് തീർന്നത്. സമയം വൈകിയതോടെ പ്രഭാസ് ക്ഷണിച്ച ഡിന്നറിന് പോകാൻ പറ്റില്ലെന്ന് കരുതി.  അടുത്ത ദിവസം അദ്ദേഹത്തെ വിളിച്ച് മാപ്പ് പറയാമെന്നും വിചാരിച്ചു.

എന്നാൽ സമയം വൈകിയിട്ടും  പ്രഭാസ് എനിക്ക്  വേണ്ടി ഭക്ഷണം കഴിക്കാതെ കാത്തിരുന്നു. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അമ്മയുണ്ടാക്കിയ ബിരിയാണിയാണ് അന്ന് എനിക്ക് വേണ്ടി വിളമ്പിയത്. അത്രയും രുചികരമായ ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല'- സൂര്യ പറഞ്ഞു.

Tags:    
News Summary - Suriya Opens Up About his bond with Prabhas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.