'സ്റ്റാന്‍ഡേര്‍ഡ് X-ഇ 99 ബാച്ച്'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പ്രശസ്ത താരദമ്പതികളായ ഷാജു ശ്രീധറിന്‍റെയും ചാന്ദിനിയുടെയും മകള്‍ നന്ദന ഷാജു നായികയാവുന്ന 'സ്റ്റാന്‍ഡേര്‍ഡ്.X- 99 ബാച്ച്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദിലീപ് തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗീസ്​, സലീംകുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത, സോന, സ്നേഹ എന്നിവര്‍ അഭിനയിക്കുന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മധേഷ് ആണ്​. രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍-മധേഷ്, സെല്‍വ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, കല-കോയാസ്, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍. നാഥ്, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, പരസ്യകല-മനു ഡാന്‍വിസി, എഡിറ്റര്‍-ഷാജു വി. ഷാജി,അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്, പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്., സൗണ്ട്-രഞ്ജു രാജ് മാത്യു, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    
News Summary - STD XE 99 Batch first look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.