സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി ചിത്രം 'ഉദയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന 'ഉദയ' എന്ന സിനിമയുടെ ഫസ്​റ്റ്​ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി തൻെറ ഫേസ്ബുക്ക് പേജിലൂടെയാണ്​ പോസ്​റ്റർ പുറത്തിറക്കിയത്​.

ഡബ്ല്യൂ.എം മൂവീസിൻെറ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ നടന്‍ ടിനി ടോം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിർമാണ രംഗത്തേക്ക് കടക്കുകയാണ്. ധീരജ് ബാല, വിജീഷ് വിശ്വം എന്നിവര്‍ ചേര്‍ന്നാണ്​ രചന നിർവഹിച്ചിരിക്കുന്നത്​. നിധേഷ് നടേരിയുടെ വരികൾക്ക്​ ജേക്​സ്​ ബിജോയ്​ സംഗീത സംവിധാനം നിർവഹിക്കുന്നു.

അരുണ്‍ ഭാസ്ക്കര്‍ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല-നിമേഷ് താനൂര്‍, മേക്കപ്പ്- റോഷന്‍ എന്‍ജി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസെെന്‍-ഗണേഷ് മാരാര്‍, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിമോന്‍,

പരസ്യക്കല-ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ്​ മറ്റ്​ അണിയറ പ്രവർത്തകർ.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.