Posted On
date_range Updated On
date_range സോഹന്‍ സീനുലാല്‍ ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകൻ; വിലക്കിനിടെ ചിത്രീകരണം ആരംഭിച്ചു
സിനിമയിൽ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിനിടെ നടൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഡാൻസ് പാർട്ടി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹൻ സീനു ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ ,ലെന, സാജു നവോദയ (പാഷാണം ഷാജി ) നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.