ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂത്രവാക്യം.' സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ് ചിത്രത്തിന്റെ നിർമാണം. വിവാദങ്ങൾക്കിടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.
പോസ്റ്റർ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷൈന്‍ ടോം ചാക്കോ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ നായിക വിന്‍സിയെ മെന്‍ഷന്‍ ചെയ്തു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിൻസിയും പങ്കുവെച്ചിട്ടുണ്ട്. വിൻസിയുടെ പോസ്റ്റിന് വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാവായ ശ്രീകാന്ത് എത്തിയിട്ടുണ്ട്. ശ്രീകാന്ത് പങ്കുവച്ച കമന്റിന് ഷൈൻ ടോം ചാക്കോ ലവ് ഇമോജി കമന്‍റായി നൽകിയിട്ടുണ്ട്.
സിനിമയുടെ സെറ്റില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. വിൻസിയുടെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോ അടക്കം ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. എന്നാൽ, വിൻസിയുടെ പരാതിക്ക് ശേഷവും ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് ഒഴിവാക്കാൻ ഷൈൻ ടോം ചാക്കോ തയാറായില്ല.
ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ െവളിപ്പെടുത്തൽ. അതേസമയം, ഷൈൻ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ ഇക്കാര്യത്തിൽ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.