'താങ്കളെ ആളുകൾ ദൈവം എന്ന് വിളിക്കുന്നു'! ആരാധകന് മറുപടിയുമായി നടൻ സോനു സൂദ്

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് നടൻ സോനു സൂദ്. കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് സഹായവുമായി നടൻ എത്തിയിരുന്നു. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് സോനുവിനുളളത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ. സിനിമാ തിരക്കുകൾക്കിടയിലും ആരാധകരോട് സംസാരിക്കാൻ  സമയം കണ്ടെത്താറുണ്ട്. ആരാധകർക്ക് സിനിമാ താരം എന്നതിലപ്പുറമുള്ള സ്നേഹവും ബഹുമാനവുമാണ് സേനുവിനോടുളളത്.

ഇപ്പോഴിതാ തന്നെ ദൈവമെന്ന് വിശേഷിപ്പിച്ച ആരാധകന് നടൻ നൽകിയ മറുപടി വൈറലാവുകയാണ്. താൻ വെറുമൊരു സാധാരണക്കാരൻ മാത്രമാണെന്നാണ്  നടൻ പറയുന്നത്.

'സോനു സർ താങ്കളെ ആളുകൾ നിങ്ങളെ ദൈവം എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് രണ്ട് വാക്ക് പറയാമോ'... എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'നമ്മുടെ രാജ്യത്തെ മറ്റ് സാധാരണക്കാരെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ' - സോനു മറുപടിയായി ട്വീറ്റ് ചെയ്തു.

അക്ഷയ് കുമാർ, മാനുഷി ചില്ലർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.  ഫത്തേ  ആണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.


Tags:    
News Summary - Sonu Sood's fan calls him God, actor reply went viral 'I am just a common man'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.