ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് 'സിത്താരെ സമീൻ പര്‍'.ജൂണ്‍ 20ന് ചിത്രം തിയറ്ററിലെത്തും. കളിയും ചിരിയുമായി എത്തിയ 'സിത്താരെ സമീൻ പര്‍' ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആ ഴോണറിലുള്ള മറ്റൊരു കഥയായിരിക്കുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിര്‍ ഖാൻ എത്തുന്നത്.
താരേ സമീൻ പർ കഥയും സംവിധാനവും നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ്. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ'. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' ആമിർ പറഞ്ഞിരുന്നു. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.