മമ്മൂട്ടിയോട് കുശലാന്വേഷണവുമായി കൊച്ചുമിടുക്കി; 'കാതൽ' ലൊക്കേഷൻ വിഡിയോ വൈറലാവുന്നു

മ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ  ഒരു ലൊക്കേഷൻ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. സിൻസി അനിലാണ്  ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഇന്നെന്റെ മകള്‍ക്കു അറിയില്ല അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്ന്. നാളെ അവളിത് അഭിമാനത്തോടെ കാണും സിൻസി പറഞ്ഞു.

Full View

'ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും... നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും... ഈ വിഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകാനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി'- സിൻസി കുറിച്ചു.

അമ്മ സിൻസിക്കൊപ്പമാണ് ഇവ മറിയം കാതലിന്റെ ലൊക്കേഷനിൽ എത്തിയത്.

News Summary - Sincy Anil Shares Funny Video With Daughter Iva Mariyam With Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.