തെന്നിന്ത്യൻ നടി ശ്രുതി ഹാസനും മാർക്ക് റൗളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര ഫീച്ചർ ചിത്രമായ 'ദി ഐ' യുടെ ട്രെയിലർ പുറത്തിറങ്ങി. ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലറായ ദി ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ.
ഫെബ്രുവരി 27 ന് മുംബൈയിൽ നടക്കുന്ന വെഞ്ച് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. ഡാഫ്‌നെ ഷ്മോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എമിലി കാൾട്ടനാണ്. ഏഥൻസിലും കോർഫുവിലുമാണ് ചിത്രം ചിത്രീകരിച്ചത്.
ഡയാനയുടെ ഭർത്താവ് ഫെലിക്സ് ഒരു ദ്വീപിൽ വെച്ച് മുങ്ങിമരിക്കുന്നു. ഭർത്താവിന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവരാനായി ഡയാന 'ഈവിൾ ഐ' യുടെ ഭാഗമാകുന്നു. ഇതിലൂടെ മരിച്ചു പോയ ഭർത്താവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഡയാനയെ ഒരു സംഘം വിശ്വസിപ്പിക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സസ്‌പെൻസ് നിറഞ്ഞ അവതരണം ആകാംഷ ഉണ്ടാക്കുന്നുണ്ട്. ശ്രുതിയുടെ വേറിട്ടൊരു കഥാപാത്രം തന്നെയാണ് ഡയാന എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.