കോഴിക്കോട്: 'അവരുടെ ശബ്ദങ്ങള്‍ തമ്മില്‍ നല്ല കൂട്ടായിരുന്നു. പക്ഷേ, അവർക്ക് മുഖങ്ങൾ മനസ്സിലാവില്ല. അല്ലെങ്കിലും െഎസോലേഷൻ മുറികളില്‍ മുഖങ്ങൾ ഇല്ലല്ലോ. ശബ്ദങ്ങള്‍ മാത്രമല്ലേ ഉള്ളൂ' -മുഖമില്ലാത്ത ശബ്ദങ്ങൾ മനസ്സ് കീഴടക്കുന്ന കോവിഡ് കാലത്തെ ആവിഷ്കരിക്കുകയാണ് 'ഡോ. കോവിഡ്' എന്ന ഷോർട്ട് ഫിലിം.
ആശുപത്രിയുടെ െഎസൊലേഷൻ മുറികളിൽ കഴിയുന്ന രണ്ടുപേരുടെ സൗഹൃദമാണ് ചിത്രത്തിെൻറ കാമ്പ്. ഡോ. സാം ക്രിസ്റ്റനും നിർമൽ പാലാഴിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മീൻപിടിക്കാൻപോയി രോഗം വന്ന ഹരീഷ് ചന്ദ്രനായി നിർമലും ദുബൈയിൽ നിന്ന് വന്നയാളായി സാമും വേഷമിടുന്നു. പരസ്പരം കാണാതെ ജനവാതിലിലൂടെയുള്ള സംഭാഷണങ്ങളിൽ ഉൗട്ടിയുറപ്പിക്കപ്പെടുന്ന സൗഹൃദത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങളും ചിത്രത്തിൽ അടിവരയിടുന്നു.
ഡോ. അഖിൽ വിജയനാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.