'ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്' 18ന് തിയറ്ററിൽ

മാസ് ആക്ഷൻ രംഗങ്ങളും മികവാർന്ന സംഘട്ടനങ്ങളുമായി എത്തുന്ന ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് നവംബർ 18ന് പ്രദർശനത്തിന് എത്തുന്നു. നവാഗതനായ സിജുഖമർ ആണ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖം അയാൻ ആദിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത്സോമൻ, അരിസ്റ്റോ സുരേഷ്, വി.കെ ബൈജു, രാജേഷ് ഈശ്വർ, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് മറ്റുതാരങ്ങൾ.

സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രമാണിത്. പരുക്കനായ നായക സങ്കല്പം മലയാള സിനിമക്ക് അന്യമല്ല എങ്കിലും ഹൃദയത്തിൽ തട്ടുന്ന വേദന ഉള്ളിൽ ഒതുക്കി കനൽ എരിയുന്നമനസ്സുമായി നിൽക്കുന്ന നായകനെ, വേറിട്ട ഒരു ആഖ്യാന രീതിയിലൂടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സിജു ഖമർ,അൻസാർ ഹനീഫ്, സുജിത്ത് നായർ തുടങ്ങിയവരാണ്. മന്നമൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ( ബാബു മൂല പറമ്പിൽ )സിജു ഖമർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ് വി വിശ്വം, ജികെ രവികുമാർ എന്നിവരാണ്. എഡിറ്റിങ് നിതിൻ നിബു ( ഓസ്വോ ഫിലിം ഫാക്ടറി ) ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യ സത്യൻ, ഷെരീഫ് നട്ട്സ് തുടങ്ങിയവരാണ്. 

Tags:    
News Summary - Sholai the Scrap Shop Movie Releasing Date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.