ചുട്ടുപഴുത്ത മണ്ണും കൂടെ കാറ്റും; രൺബീർ എടുത്ത റിസ്ക്കിനെ കുറിച്ച് സംവിധായകൻ

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രൺബീർ കപൂർ ചിത്രമാണ് ഷംഷേര. ജൂലൈ 22 ന് റിലീസിങ് ഒരുങ്ങുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രത്തിലാണ് നടൻ എത്തുന്നത്. സാങ്കൽപ്പിക നഗരമായ കാസയിലാണ് കഥ നടക്കുന്നത്. ഇതുവരെ  ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥപാത്രത്തെയാണ്  ഷംഷേരയിൽ രൺബീർ അവതരിപ്പിക്കുന്നത്.

അച്ഛൻ കഥാപാത്രമായ ഷംഷേരയേയും മകൻ ബല്ലിയേയും രൺബീറാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങളുണ്ട്. സ്റ്റണ്ട് രംഗങ്ങൾ ഇതിന് മുൻപും രൺബീർ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുളളത് ഇതാദ്യമായിട്ടാണ്.

ഇപ്പോഴിതാ സിനിമയിലെ രൺബീറിന്റെ ആക്ഷൻ രംഗത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ കരൺ മൽഹോത്ര. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രമാണ് ഷംഷേര. 1800 കാലഘട്ടത്തിലെ കഥപറയുന്നത് കൊണ്ട് തന്നെ പരമ്പരാഗതമായ ആക്ഷൻ സീനുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളരിപ്പയറ്റിന് സമാനമായ ആക്ഷൻ രംഗം സിനിമയിലുണ്ട്. ഇത് മണ്ണ് നിറച്ച് ഒരു മൈതാനത്താണ് ചിത്രീകരിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ രംഗം വളരെ ആവേശത്തോടെയാണ് രൺബീർ ചെയ്തത്.

ഒരാഴ്ചത്തെ ആക്ഷൻ റിഹേഴ്സലിന് ശേഷമാണ് രൺബീർ സെറ്റിലെത്തിയത്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചിത്രീകരണമായിരുന്നു. ചൂടും ഈർപ്പവും നിറഞ്ഞ മണ്ണായിരുന്നു. കൂടാതെ ചിത്രീകരണ സമയത്ത് നല്ല കാറ്റും ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് രൺബീർ ഈ രംഗം ചെയ്തത്.  ഇത് വളരെ അഭിനന്ദനാർഹമാണ്- സംവിധായകൻ പറയുന്നു.

Tags:    
News Summary - Shamshera Director Karan Malhotra breaks down how they shot Ranbir Kapoor Kalaripayattu Sequence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.