ഷമീർ ഭരതന്നൂരിന്റെ സംവിധാനത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ ഉടൻ തിയറ്ററുകളിലേക്ക്

ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ ഉടൻ പ്രദർശനത്തിനെത്തും. ചിത്രം  തിയറ്ററിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവും ഒപ്പം ഗാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്​ നിർമാതാവ്​ ​ഫ്രാൻസിസ്​ കൈതാരത്തും വ്യക്തമാക്കുന്നു. മുൻനിരയിലുള്ള സാ​ങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കാളികളായിട്ടുണ്ട്​.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ജയൻ വിസ്ഗമയയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. വിത്യസ്തമായ ഡിസൈനിങാണ് പോസ്റ്ററിന്റെ സവിശേഷത. പോസ്റ്ററുകൾ പ്രമുഖ സംവിധായകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.

പണ്ഡിറ്റ് രമേശ് നാരായൻ സംഗീത സംവിധാനം നിർവഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ. സ്​പോട്ട് എഡിറ്റിങ് ഗോപികൃഷ്ണൻ നിർവഹിച്ചിരിക്കുന്നു.

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന,സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ധർമ്മ, ​ജയാമേനോൻ, പ്രകാശ്​ വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ,

ഫ്രെഡി ജോർജ്, സന്തോഷ് ജോസ്. മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ,കെ.ടി രാജ്​ കോഴിക്കോട്​, തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം.അസോ. കാമറാമാൻമാർ:രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​.കാമറ അസി. മനാസ്​, റൗഫ്​, ബിപിൻ. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്​-യാസിർ അഷറഫ്​. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്, യാസിർ അഷറഫ്​.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ചീഫ് അസോ.ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്​മീർ, ഫായിസ്​ എം.ഡി. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട്​ കോർഡിനേറ്റർ: അസീം കോട്ടൂർ. പ്രൊജക്ട് ഡയറക്ടർമാർ: ജയാമേനോൻ, പ്രകാശ് വടകര. പ്രൊജക്ട് സപ്പോട്ടേഴ്സ്: പൗലോസ് തേപ്പാല, ലിസോൻ ഡിക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്, ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ: എ.എസ്. ദിനേശ്, എം.കെ ഷെജിൻ. സ്റ്റണ്ട്: സലീം ബാവ,മനോജ് മഹാദേവൻ. ശബ്​ദലേഖനം: ജൂബി ഫിലിപ്പ്.സൗണ്ട് ഡിസൈൻ രാ​േജഷ് പി.എം. കളറിസ്റ്റ്: വിവേക് നായർ. ക്രീയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. സജീദ് സലാം.

News Summary - Shameer Bharathannoor Movie Anakku enthinte kedaanu Releasing Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.