അച്ഛന് പിന്നാലെ മകനും! ആദ്യ ചിത്രവുമായി ഷാജി കൈലാസിന്റെ മകൻ ജഗൻ

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് ആരംഭിച്ചു. രൺജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സിജുവിൽസൻ ഫസ്റ്റ് ക്ലാപ്പും നൽകി.  സിജു വിൽസൻ, രൺജി പണിക്കർ ,ശ്രീജിത്ത് രവി, ഗൗരി നന്ദ, എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ചിത്രീകരിച്ചത്. എം.പി.എം.പ്രൊഡക്ഷൻസ്: ആൻ്റ് സെൻ്റ് മരിയാ ഫിലിംസിൻ്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്നാണ് ചിത്രം നിർമിക്കുന്നത്.

വനാതിർത്തിയിലുള്ള ഒത ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സസ്പെൻസും, ഉദ്വേഗവുമെല്ലാം കോർത്തിണക്കിയ ക്ലീൻ എൻ്റെർടൈനറായിരിക്കും ഇത്.  ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാമേരി വർഗീസ്, മാലാ പാർവ്വതി, ശാരി, കാവ്യാ ഷെട്ടി .(കന്നഡ ഫെയിം) എന്നിവരാണ് മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചന - സഞ്ജീവ്.എസ്,ഛായാഗ്രഹണം - ജാക്സൻ ജോൺസൺ,എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ .കലാസംവിധാനം -ഡാനി മുസ്‌രിസ്,മേക്കപ്പ് - അനീഷ് വൈപ്പിൻ. പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.

Tags:    
News Summary - Shaji Kailas son Shaji Kailas first-day shoot of debut film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.