ഡങ്കിക്ക് ശേഷമുള്ള അടുത്ത ചിത്രം; ആഗ്രഹം വെളിപ്പെടുത്തി ഷാറൂഖ് ഖാൻ

  ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമായിട്ടുണ്ട്. പത്താൻ, ജവാൻ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം എസ്. ആർ.കെ പ്രധാന വേഷത്തിലെത്തിയ ഡങ്കി തിയറ്ററുകളിൽ  എത്തിയിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ്  ലഭിക്കുന്നത്.

രാജ്കുമാര്‍ ഹിരാനി ചിത്രമായ ഡങ്കി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് എസ്. ആർ. കെ. 2024 മാർച്ച്, ഏപ്രിലോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നടൻ പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'പുതിയ ചിത്രം അടുത്ത വർഷം മാർച്ചിലോ ഏപ്രിലോ ആരംഭിക്കും. ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്  പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനാണ്. എനിക്ക് 58 വയസുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ എന്റെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ഇത്  ബോധപൂർവമല്ല'.

'ഡങ്കിയിലെ കഥാപാത്രം  എന്റെ പ്രായത്തോട് സത്യസന്ധത പുലർത്തിയതാണെന്ന് ഞാൻ  പറയും .  ആ കഥാപാത്രത്തിന്റെ  കൃത്യമായ പ്രായം എനിക്കറിയില്ല. ഏകദേശം 60, 65 വയസുണ്ടായിരിക്കണം. അത് എന്റെ പ്രായത്തോട് അടുത്തു നിൽക്കുന്നതാണ്. കഴിയുന്നത്ര യഥാർഥമായി ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും സുഖം തോന്നുന്നത് ഇത്തരത്തിൽ പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യുന്നതാണ്'- ഷാറൂഖ്  ഖാൻ പറഞ്ഞു.

ഡിസംബർ 21 നാണ് ഡങ്കി തിയറ്ററുകളിലെത്തിയത്. പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - Shah Rukh Khan opens up about his next film after 'Dunki', says, "I want to do a film which is more age real"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.