പുതിയ സിനിമയുടെ പേര് 'ഡോങ്കി'യെന്ന് ഷാരൂഖ്, 'ഡൻകി'യെന്ന് തിരുത്തി ഹിറാനി

മുംബൈ: ബോളിവുഡിന്റെ ബാദ്ഷ സൂപ്പർതാരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്നു. 'ഡൻകി' എന്നാണ് ചിത്രത്തിന്റെ പേര്. ഷാരൂഖും ഹിറാനിയും അഭിനയിച്ച രസകരമായൊരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. സിനിമയുടെ പേര് 'ഡോങ്കി' എന്ന് ഷാരൂഖ് പറയുന്നതും 'ഡൻകി' എന്ന് ഹിറാനി തിരുത്തുന്നതും വീഡിയോയിലുണ്ട്.

ഹിറാനിയുടെ ഹിറ്റ് സിനിമകളായ മുന്നഭായി എം.ബി.ബി.എസ്, ത്രീ ഇഡിയറ്റ്സ്, പി.കെ, സഞ്ജു എന്നിവയുടെ പോസ്റ്ററുകൾ നോക്കി നിൽക്കുന്ന ഷാരൂഖിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അവിടേക്ക് വരുന്ന ഹിറാനിയോട് തനിക്കുവേണ്ടിയും ഇത്തരം എന്തെങ്കിലും സിനിമ ഉ​​ണ്ടോയെന്ന് ഷാരൂഖ് ചോദിക്കുന്നു. ഉണ്ടെന്ന് പറയുന്ന ഹിറാനി അതിൽ കോമഡി, ഇമോഷൻസ്, റൊമാൻസ് എന്നിവയുണ്ടെന്നും വിവരിക്കുന്നു. കൈകൾ വിടർത്തി പിടിച്ചുള്ള ഷാരൂഖിന്റെ സ്ഥിരം റൊമാന്റിക് ശൈലിക്ക് സാധ്യതയില്ലെന്ന് ഹിറാനി പറയുമ്പോൾ വേണമെങ്കിൽ രണ്ട് കൈകളും വെട്ടിക്കളഞ്ഞ് വരാമെന്നാണ് ഷാരൂഖിന്റെ മറുപടി. പിന്നീടാണ് സിനിമയുടെ പേര് 'ഡൻകി' എന്ന് ഹിറാനി പറയുന്നതും 'ഡോങ്കി' എന്ന് പറയുന്ന ഷാരൂഖിനെ തിരുത്തുന്നതും.

താപ്സി പന്നുവാണ് നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നിവർ ചേർന്നാണ് നിര്‍മാണം. ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അടുത്തവർഷം ഡിസംബർ 22നാണ് റിലീസ്.


Full View

 

Tags:    
News Summary - Shah Rukh Khan announces his next film Dunki with Rajkumar Hirani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.