ധുരന്ധർ 2 ടീസറിൽ നിന്നും

കോരിത്തരിപ്പിക്കുന്ന റിവഞ്ച്, ഇത് അയാളുടെ കഥ! കാത്തിരിപ്പിനൊടുവിൽ ധുരന്ധർ രണ്ടാം ഭാഗത്തിന്‍റെ ടീസർ പുറത്ത്

ബോക്സ് ഓഫീസ് റെക്കോഡ് തകർത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും കലക്ഷൻ നേടിയ ചിത്രമായി മാറിയ ധുരന്ധറിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. കാത്തിരിപ്പിനൊടുവിൽ ധുരന്ധർ രണ്ടാം ഭാഗത്തിന്‍റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും നെറ്റ്ഫ്ലിക്സിൽ എത്തില്ലെന്നും സ്ട്രീമ്ങ് അവകാശം ജിയോ ഹോട്ട്സ്റ്റാറിനാണെന്നുമാണ് പുറത്തു വരുന്ന വിവരം.

നായകന്‍റെ പ്രതികാരത്തിന്‍റെ കഥ പറയുന്ന ചിത്രമാവും ധുരന്ധർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിൽ രൺവീർ സിങ് രണ്ടു ലുക്കിൽ എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാവും ധുരന്ധർ രണ്ടാം ഭാഗമെന്നാണ് പ്രതീക്ഷ.

ധുരന്ധർ 2025 ഡിസംബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തിരുന്നു. ധുരന്ധർ അവിടെയും തരംഗം സൃഷ്ടിച്ചു. പാകിസ്ഥാനിലും ചിത്രം ഇപ്പോൾ ട്രെൻഡിങ്ങിലാണ്.

ധുരന്ധർ രണ്ടാം ഭാഗം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

തിയറ്റർ റിലീസിന് ശേഷം മെയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.

Full View

Tags:    
News Summary - Dhurandhar 2 the revenge teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.