ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലീ. ജവാൻ എന്ന ചിത്രത്തിലൂടെയാണ് അറ്റ്ലിയുടെ ബോളിവുഡ് പ്രവേശനം. ചിത്രം പ്രദർശനത്തിനൊരുങ്ങുമ്പോൾ ബോളിവുഡിൽ മറ്റൊരു ചുവടുവയ്പ്പിനൊരുങ്ങുകയാണ് താരം.
ഷാരൂഖ് ഖാൻ ചിത്രത്തിന് ശേഷം സൽമാൻ ഖാനുമായി കൈകോർക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
നിലവിൽ ടൈഗർ 3, ഹോം പ്രൊഡക്ഷൻ കിസി കാ ഭായ് കിസി കി ജാൻ തുടങ്ങി ചിത്രങ്ങളാണ് നടന്റേതായി പുറത്തു വരാനുള്ളത്. ജവാനാണ് ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അറ്റ്ലീ ചിത്രം. ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. നടിയുടേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. 2023 ജൂൺ 2നാണ് ജവാൻ പ്രദർശനത്തിനെത്തുന്നത്.
ബോളിവുഡിൽ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ ചലനം സൃഷ്ടിക്കാതെ കടന്നു പോകുമ്പോഴാണ് അറ്റ്ലി ബോളിവുഡിൽ എത്തുന്നത്. തമിഴിൽ രാജാ റാണി, തെരി, മെർസൽ, ബിഗിൽ എന്നിങ്ങനെ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. ആര്യ, നയൻതാര, നസ്രിയ, ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാജാ റാണിയിലൂടെയാണ് അറ്റ്ലീ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.