സുശാന്തി​െൻറ മരണം: ഇ.ഡിക്ക്​ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരായി റിയ ചക്രവർത്തി

മുംബൈ: ബോളിവുഡ്​താരം സുശാന്ത് സിങ്​ രജ്പുതിന്റെ​െൻറ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന്​ മുംബൈയിലെ എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ്​്​ ഓഫീസിൽ ഹാജരായി റിയ ചക്രവർത്തി. കേസ്​ മുംബൈയിലേക്ക്​ മാറ്റമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതുവരെ ചോദ്യം ചെയ്യലിൽ നിന്ന്​ ഒഴിവാക്കണമെന്ന റിയയുടെ ആവശ്യം ഇ.ഡി തള്ളിയിരുന്നു. ഇതെ തുടർന്നാണ്​ വെള്ളിയാഴ്​ച 11.30 ഓടെ റിയ ഇ.ഡി ഓഫീസിലെത്തിയത്​.

സുശാന്തുമായുള്ള സാമ്പത്തിക ഇടപാട്​ ബന്ധപ്പെട്ടാണ് ഇ.ഡി റിയക്കെതിരെ കേ​െസടുത്തിട്ടുള്ളത്​. പണമിടപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും റിയയോട് നിര്‍ദ്ദേശിച്ചിരുന്നു.

സുശാന്തിൻെറ പിതാവ് നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം ബിഹാറിലെ പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.

നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടന്നതായി സുശാന്തിൻെറ കുടുംബം പരാതിപ്പെട്ടിരുന്നു. സുശാന്തിൻെറ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ തുക റിയ വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ പണം ഉപയോഗിച്ചെന്നുമായിരുന്നു കുടുംബത്തിൻെറ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ റിയയുടെ ഹൗസ് മാനേജര്‍ സാമുവല്‍ മിറന്‍ഡയെ എന്‍ഫോഴ്‌സ്‌മെൻറ്​ ചോദ്യം ചെയ്തിരുന്നു.

സുശാന്തി​െൻറ സുഹൃത്ത്​ സിദ്ധാർഥ്​ പിഥാനി, റിയ ചക്രവർത്തിയുടെ മുൻ മാനേജർ ശ്ര​ുതി മോഡി എന്നിവരെയും ഇ.ഡി ചോദ്യം ചെയ്യലിനായി ഹാജരാകൽ നോട്ടീസ്​ നൽകിയിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.