ക്ലാസിക് ബ്ലോക്ബസ്റ്റർ; സന്തോഷം പങ്കുവെച്ച് ആസിഫ് അലി

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ആസിഫ് അലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏകദേശം ഒമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

2025 ലെ ആസിഫ് അലിയുടെ ആദ്യത്തെ റിലീസാണ് രേഖാചിത്രം.മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണ്. ആസിഫിനൊപ്പം അനശ്വരാ രാജൻ, മനോജ് കെ ജയൻ, സിദ്ദിഖ്, നിഷാന്ത് സാ​ഗർ, ഉണ്ണി ലാലു, സെറിൻ ഷിഹാബ്, മേഘാ തോമസ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ജ​ഗദീഷ്, സായികുമാർ, ഭാമ അരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.

കലാസംവിധാനം: ഷാജി നടുവിൽ, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



Tags:    
News Summary - Rekhachithram box office collection day 13: Asif Ali and Anaswara Rajan's film hits Rs 50 crore globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.