ബോളിവുഡ് ചിത്രങ്ങൾക്ക് രക്ഷകനായി രൺബീറിന്റെ ബ്രഹ്മാസ്ത്ര; വിറ്റത് ലക്ഷത്തിലധികം ടിക്കറ്റുകൾ...

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. 

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബോളിവുഡ് ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിയുന്ന സാഹചര്യത്തിലാണ്  അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര  എത്തുന്നത്. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

ഏറെ പ്രതീക്ഷയോടെയാണ് എത്തുന്ന ചിത്രത്തിന്റെ  അഡ്വാൻസ് ബുക്കിങ് ഇതിനോടകം തന്നെ  ഒരു ലക്ഷം കടന്നിട്ടുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 1.30 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്. കോവിഡിന് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രമാണിത്.

രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കൊപ്പം മൗനി റോയി‍യും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് നടി എത്തുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ടോളിവുഡ് താരം നാഗാർജുനയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ അതൊന്നും ചിത്രത്തെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

Tags:    
News Summary - Ranbir Kapoor's Brahmastra sells 1.30 lakh tickets In Advance Booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.