തന്റെ കുടുംബത്തിൽ ആദ്യമായി പത്താം ക്ലാസ് പാസായ ആൺകുട്ടി താൻ ആണെന്ന് നടൻ രൺബീർ കപൂർ. ഏറ്റവും പുതിയ ചിത്രമായ ഷംഷേരയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് നടൻ മനസ്സുതുറന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഡോളി സിങിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
53.4 ശതമാനം മാർക്കാണ് തനിക്ക് പത്താം ക്ലാസിൽ ലഭിച്ചത്. പരീക്ഷഫലം വന്നപ്പോൾ എന്റെ കുടുബാംഗങ്ങൾക്ക് സന്തോഷമായി. അവർ വീട്ടിൽ വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. താൻ പത്താം ക്ലാസ് പാസാകുമെന്ന് ആരും ഒരിക്കൽ പോലും വിചാരിച്ചില്ലെന്ന് രൺബീർ പറഞ്ഞു. കൂടാതെ തന്റെ കുടുംബത്തിൽ ആദ്യമായി പത്താ ക്ലാസ് ബോർഡ് എക്സാം പാസായത് താനാണെന്നും നടൻ കൂട്ടിച്ചേർത്തു.
നേരത്തെ നൽകിയ ഒരു അഭിമുഖത്തിലും തന്റേയും കുടുംബാംഗങ്ങളുടേയും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് നടൻ പറഞ്ഞിരുന്നു. വീട്ടിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ളത് തനിക്കാണെന്നായിരുന്നു പറഞ്ഞത്. അച്ഛൻ എട്ടാം ക്ലാസ് വരെയും അമ്മാവനും മുത്തശ്ശനും 9, 6 ക്ലാസിൽ പഠനം നിർത്തിയെന്നും വാർത്ത എജൻസിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.
2007ൽ പുറത്ത് ഇറങ്ങിയ സവാരി എന്ന ചിത്രത്തിലൂടെയാണ് രൺബീർ ബോളിവുഡിലെത്തിയത്. ഷംഷേരയാണ് ഇനി പുറത്ത് വരാനുള്ള ചിത്രം. വാണി കപൂർ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രഹ്മാസ്ത്രയാണ് ഇനി പുറത്ത വരാനുളള നടന്റെ മറ്റൊരു ചിത്രം. ആലിയ ഭട്ടാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.