ബോളിവുഡിന്റെ ഭാവി സൂപ്പർ താരം എന്ന വിശേഷണമുള്ളയാളാണ് നടൻ രൺബീർ കപൂർ. പ്രശസ്തമായ കപൂർ കുടുംബത്തിൽ റിഷി കപൂറിന്റേയും നീതു സിങ്ങിന്റേയും മകനായിട്ടായിരുന്ന രൺബീറിന്റെ ജനനം. അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് നായകനായി മാറി. സഞ്ജയ് ലീല ഭൻസാലിയുടെ സാവരിയ ആയിരുന്ന രൺബീറിന്റെ ആദ്യ സിനിമ. നിലവിൽ റിലീസിന് തയ്യാറെടുക്കുന്ന ഷംഷേരയാണ് അവസാനമായി അഭിനയിച്ചത്. പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ തന്നോടൊപ്പം അഭിനയിച്ചവരുടെ പ്രകടനങ്ങളെപ്പറ്റി നടൻ മനസുതുറന്നു.
ഒരു കാലത്ത് തന്റെ കാമുകി കൂടിയായിരുന്ന ദീപിക പദുക്കോണിന്റെ സിനിമയിലെ വളർച്ചയും അഭിനയത്തിലെ മികവും തന്നെ അതിശയിപ്പിച്ചതായി രൺബീർ പറയുന്നു. ഇംതിയാസ് അലിയുടെ തമാശ (2015) എന്ന ചിത്രത്തിലെ 'അഗർ തും സാത്ത് ഹോ' എന്ന ഗാനത്തിലെ വൈകാരിക രംഗങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ദീപികയെ വാനോളം പുകഴ്ത്തിയത്. തമാശ എന്ന ചിത്രത്തിലെ ദീപികയുടെ പ്രകടനത്തെ പോലെ ആരുടേയും വളർച്ചയിൽ താൻ അത്ഭുതപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു അഭിേനതാവിന്റെ വളർച്ചയിൽ ഞാൻ ഇത്രയധികം ആശ്ചര്യപ്പെട്ടിട്ടില്ല. ദീപിക എനിക്ക് അടുത്തറിയാവുന്ന ആളാണ്. അവൾ ഓരോ ഷോട്ടിലും അവൾ എന്നെ അത്ഭുതപ്പെടുത്തി'-രൺബീർ പറഞ്ഞു.
'തമാശ.' ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അത്. ദീപിക-രൺബീർ എന്നിവരുടെ അഭിനയവും കെമിസ്ട്രിയുമാണ് പ്രത്യേകം പരാമർശിക്കപെട്ടത്.
'യേ ജവാനി ഹേ ദിവാനി,' 'ബച്ച്നാ എ ഹസീനൊ' എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു. ഇരു ചിത്രങ്ങളിലും ദീപിക എന്ന നടിയുടെ വളർച്ച തനിക്ക് കൃത്യമായി കാണാൻ കഴിഞ്ഞതായി രൺബീർ കൂട്ടിച്ചേർത്തു.
'ദീപികയുമായി എപ്പോൾ അഭിനയിക്കുന്നതും സന്തോഷം തരുന്നതാണ്. കാരണം ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്. ഇപ്പോൾ എനിക്ക് കാണാം ഒരു നടിയെന്ന നിലയിൽ ദീപിക എത്രത്തോളം വളർന്നു എന്ന്'-രൺബീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.