ചെന്നൈ: ബോളിവുഡിലാണ് രൺബീർ കപൂർ സജീവമെങ്കിലും നടന് തെന്നിന്ത്യയിലും ആരാധകർക്ക് കുറവൊന്നുമില്ല. രൺബീറിന്റെ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 9നാണ് തിയറ്റർ റിലീസായി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര.
രണ്ട് ഭാഗങ്ങളിലായി റിലീസിനെത്തുന്ന ബ്രഹ്മാസ്ത്രയിൽ ആലിയ ഭട്ടാണ് നായിക. രൺബീറുംആലിയ ഭട്ടും ആദ്യമായി കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. ഹിന്ദിയെ കൂടാത മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്.
ചിത്രം റിലീസിനോട് അടുക്കുമ്പോൾ പ്രചരണ പരിപാടികളുമായി തിരക്കിലാണ് നടൻ രൺബീർ കപൂർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചെന്നൈയിൽ നിന്നുളള നടന്റെ ഒരു വീഡിയോയാണ്. വാഴ ഇലയിൽ സദ്യ കഴിക്കുന്ന വീഡിയോ സിനിമ കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രൺബീറിനെ കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. വീഡിയോയെ ചുറ്റിപ്പറ്റി നിരവധി രസകരമായ കമന്റും ട്രോളുകളും ഉയർന്നിട്ടുണ്ട്.
നടൻ നാഗാർജുനക്കും സംവിധായകൻ എസ്. എസ്. രാജമൗലിക്കുമൊപ്പമാണ് രൺബീർ ചെന്നൈയിൽ പ്രചരണ പരിപാടിക്കായി എത്തിയത്. ചിത്രത്തിൽ നാഗാർജുന ഒരു കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടി മൗനി റോയിയും ബ്രഹ്മാസ്ത്രയുടെ ഭാഗമാകുന്നുണ്ട്. നെഗറ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.