ബോളിവുഡിൽ കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് രാജ്കുമാർ റാവു. 2010ലാണ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോഴിതാ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. 300 രൂപയാണ് ആദ്യത്തെ ശമ്പളം. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശമ്പളം വാങ്ങുന്നത്. ഡാൻസായിരുന്നു പ്രധാന വരുമാനം. നൃത്തം ചെയ്യുന്നതിനോടൊപ്പം കുട്ടികളെ വീടുകളിൽ പോയി പഠിപ്പിക്കുകയും ചെയ്യുമായിരുന്നെന്ന് പഴയ ഓർമ പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു.
' അന്ന് ഒരു ഡാൻസ് ടീം തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. ഡാൻസ് പരിപാടി ചെയ്യുന്നതിനോടൊപ്പം കുട്ടികൾക്ക് വീട്ടിൽ പോയി ക്ലാസെടുക്കുമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശമ്പളം ലഭിക്കുന്നത്. 300 രൂപയായിരുന്നു ആദ്യ പ്രതിഫലം. അന്ന് ലഭിച്ച പണം കൊണ്ട് വീട്ടിലേക്ക് അരിയും പഞ്ചസാരയും മറ്റും വാങ്ങി. ബാക്കിയുള്ള പണം വീട്ടിൽ കൊടുത്തു. അന്ന് ലഭിച്ച ആത്മസംതൃപ്തി ജീവിതത്തിൽ എത്ര സമ്പാദിച്ചാലും ലഭിക്കില്ല; രാജ്കുമാർ റാവു പറഞ്ഞു.
മോണിക്ക ഓ മൈ ഡാർലിങാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നടന്റെ ചിത്രം. വസൻ ബാല സംവിധാനം ചെയ്ത ചിത്രത്തിൽ ഹുമ ഖുറേഷി, രാധിക ആപ്‌തെ, സിക്കന്ദർ ഖേർ, ആകാൻഷ രഞ്ജൻ കപൂർ, ഭഗവതി പെരുമാൾ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.