മോഹൻലാൽ തുടരും, തുടരട്ടെ...'സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇത് ആ ചോപ്പറിന് ഒപ്പമെത്തുകയല്ല, ഓവർടേക്ക് ചെയ്തു'-രാഹുൽ മാങ്കൂട്ടത്തിൽ

‘എമ്പുരാന്റെ’യും ‘തുടരും’ സിനിമയുടെയും പോസ്റ്റർ പങ്കുവച്ച് തരുൺ മൂർത്തി പങ്കുവെച്ച കുറിപ്പും അതിന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’ എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകൾ പങ്കുവെച്ച് തരുൺ ഫെയ്സ്ബുക്കിൽ കുറിച്ചത്. തരുണിന് മറുപടിയായി ‘സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടി. നിമിഷ നേരം കൊണ്ട് തന്നെ ആരാധകടക്കം ഈ പോസ്റ്റും കമന്റും ഏറ്റെടുത്തു.

'സത്യത്തിൽ ഒപ്പമെത്തുകയല്ല, ഓവർടേക്ക് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്'. തുടരും സിനിമയെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. ഈ സിനിമ കഴിയുമ്പോൾ മൂന്ന് അഭിനേതാക്കളെ പറ്റിയാണ് പ്രധാനമായും പറയാനുള്ളത്. ഒന്ന് ലാലേട്ടൻ. ലാലേട്ടന്‍റെ അഴിഞ്ഞാട്ടമെന്നോ അഭിനയ താണ്ഡവമെന്നോ ഇതിനെ വിശേഷിപ്പിക്കാം.

രണ്ട് പ്രകാശ് വർമ്മ എന്ന് പറയുന്ന ഗ്യാരണ്ടീഡായിള്ള ഒരു നടനെ നമുക്ക് കിട്ടിയിരിക്കുകയാണ്. പുതുമുഖമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം ശബ്ദം കൊണ്ട് വരെ മനോഹരമായി അഭിനയിക്കുന്നുണ്ട്. ചില നീട്ടൽ കൊണ്ടും കുറുക്കൽ കൊണ്ട് ജോർജ് സാർ തകർത്ത് അഭിനയിച്ചിട്ടുണ്ട്. മൂന്നാമതായിട്ടുള്ളത് തരുൺ മൂർത്തിയാണ്. ഞാനൊരു സാധാരണ പടമാണ് എടുക്കുന്നതെന്ന് പറഞ്ഞ് ഒരു അസാധാരണ പടം നമ്മുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്.

കഥയിലേക്ക് പോകുന്നില്ല. എന്ത് പറഞ്ഞാലും സ്പോയിലറാവും. കാസ്റ്റിങ് പെർഫെക്ടാണ്. ലാലേട്ടനും ശോഭന മാമും കഴിഞ്ഞ എത്രയോ വർഷമായി നമ്മളെ ഇഷ്ടപ്പെടുത്തിയ ഒരു ജോഡി അവർ മനോഹരമായി ചെയ്തിട്ടുണ്ട്. എല്ലാ കാരക്റ്റസും മനോഹരമായി. പിന്നെ എടുത്ത് പറയേണ്ടത് ഇതിന്‍റെ സംഗീതമാണ്. ജേക്സ് തകർത്തിട്ടുണ്ട്. കാട്ടിലെ പശ്ചാത്തല സംഗീതം കാടിനെ അനുഭവിച്ചറിയാൻ സഹായിക്കുന്നുണ്ട്. കഥ വളരെ സ്ട്രോങ്ങാണ്. ഒരു കേന്ദ്ര കഥാപാത്രം തന്നെയാണ് ലാലേട്ടന്‍റെ കാർ. കാർ പതുക്കെ ടോപ്പ് ഗിയറിലേക്ക് പോകുന്നത് പോലെയാണ് സിനിമയും.

വലിയ സന്തോഷമാണ്. ലാലേട്ടന്‍റെയും മമ്മൂട്ടിയുടെയും ആരാധകർ ആണെങ്കിലും അല്ലെങ്കിലും പത്തെൺപത് വർഷമായിട്ട് നമ്മുടെ മുന്നിൽ നിറഞ്ഞ് നിൽക്കുന്ന മനുഷ്യന്മാർ അവർ വീണ്ടും നമ്മുടെ മുന്നത്തെ തലമുറയെ വിസ്മയിപ്പിച്ചു. നമ്മുടെ തലമുറയെ വിസ്മയിപ്പിച്ചു. അടുത്ത തലമുറയേയും വിസ്മയിപ്പിക്കാന്‍ എത്തുമ്പോൾ സത്യം പറഞ്ഞാൽ അവരുടെ വിജയങ്ങൾ മലയാള സിനിമയുടെ കൂടി വിജയമാണ്. മൊത്തത്തിൽ പറഞ്ഞാൽ തുടരും ഒരു കംപ്ലീറ്റ് എന്‍റർറ്റൈനറാണന്ന് രാഹുൽ പറഞ്ഞു. 

Tags:    
News Summary - Rahul Mangkootathil about the movie Thudarum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.