കൊച്ചി: റോക്കട്രി: നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം വ്യത്യസ്തമായി ആഘോഷിച്ച് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍. ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള 60 നിര്‍ദ്ധന കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മാതാവും പ്രശസ്ത വ്യവസായിയുമായ വര്‍ഗീസ് മൂലന്‍.
വര്‍ഗീസ്, മുലന്‍സ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മുലന്‍സ് ഫൗണ്ടേഷനും ഇന്ത്യയില പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃാശസ്ത്രക്രിയകള്‍ നടത്തുക. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിസ് എന്നിവിടങ്ങളിലായിയാണ് കുട്ടികള്‍ക്ക് ചികിത്സ.
ശാസ്ത്രക്രിയകള്‍ക്കു മുന്നൊരുക്കമായി ഒക്ടോബര്‍ 30ന് രാവിലെ 9.30-ന് അങ്കമാലി ടിബി ജങ്ഷനിലെ സിഎസ് ഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉത്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രറി സിനിമയില്‍ അവതരിപ്പിച്ച നടന്‍ മാധവന്‍, ജില്ലാ കളക്ടര്‍ രേണു രാജ് ഐ.എ.എസ്, റോജി ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
മെഡിക്കല്‍ ക്യാമ്പിന് ശേഷം വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അങ്കമാലി ടിബി ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന മുലന്‍സ് ഹൈപ്പര്‍ മാര്‍ട്ടിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളായി കാര്‍, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടര്‍ റെഫ്രിജറേറ്റര്‍, സ്വര്‍ണ്ണ നാണയങ്ങള്‍, സ് കൂപ്പണുകള്‍ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം 'സൂര്യ അങ്കമാലി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യയില്‍, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സമുദ്ര' എന്ന കണ്‍ടെമ്പററി കലാവിരുന്ന് ഉണ്ടായിരിക്കും.
ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയില്‍ ഷാരൂഖ് ഖാനും, സൂര്യയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിമ്രാനാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
മാധവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍,ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ എന്നിവരാണ ചിത്രത്തിൽ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.