വീട്ടിൽ നിന്ന്​ കഞ്ചാവ്​ പിടിച്ചെടുത്തു; ബോളിവുഡ്​ നിർമാതാവി​െൻറ ഭാര്യ അറസ്റ്റിൽ

മുംബൈ: കഞ്ചാവ്​ കൈവശം വെച്ചതിന്​ ബോളിവുഡ്​ നിർമാതാവായ ഫിറോസ്​ നാദിയാദ്​വാലയുടെ ഭാര്യയെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​തു. ഇരുവരുടേയും മുംബൈയിലുള്ള വീട്ടിൽ നടത്തിയ റൈഡിലാണ്​ 10 ഗ്രാം കഞ്ചാവ്​ കണ്ടെത്തിയത്​. ഫിറോസ് നാദിയദ്​വാലയെ മയക്കുമരുന്ന് വിരുദ്ധ ഏജൻസി നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് എൻ‌സി‌ബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ വാർത്താ ഏജൻസിയായ പി.ടി.​െഎയോട്​ പറഞ്ഞു.

ഫിറോസി​െൻറ ഭാര്യയായ ശബാദ സഇൗദിനെ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്​. ഞായറാഴ്​ച അവരുടെ വീട്ടിൽ പരിശോധന നടത്തുകയും കഞ്ചാവ്​ കണ്ടെത്തുകയും ചെയ്​തിട്ടുണ്ട്​. നേരത്തെ അറസ്റ്റിലായ വാഹിദ് അബ്ദുൽ കാദിർ ഷെയ്ഖ് എന്ന സുൽത്താൻ എന്നയാളിൽ നിന്നാണ് കഞ്ചാവ്​ വാങ്ങിയതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Producer Firoz Nadiadwalas Wife Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.