14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും; ഒരുങ്ങുന്നത് ത്രില്ലറെന്ന് റിപ്പോർട്ട്

2010 ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. തില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രം നവാഗത സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നതെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. 

ടര്‍ബോയാണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ആക്ഷൻ-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ജൂൺ 13ന് ചിത്രം തിയറ്ററുകളിലെത്തും. കൂടാതെ നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ആക്ഷൻ ത്രില്ലർ ചിത്രവും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ആടുജീവിതം, ബോളിവുഡ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നിവയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പൃഥ്വിരാജ് ചിത്രങ്ങൾ. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ആഗോള ബോക്സോഫീസില്‍ 100 കോടിക്ക് മുകളില്‍ നേടി കഴിഞ്ഞു. ബഡേ മിയാൻ ഛോട്ടേ മിയാനിൽ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തിയത്. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ലെങ്കിലും കബീർ എന്ന വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എമ്പുരാന്‍റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജ്.

Tags:    
News Summary - Prithviraj Sukumaran, Mammootty to collaborate for an action film after 14 years since 'Pokkiri Raja': Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.