മാപ്പ് ചോദിച്ച് പൃഥ്വിരാജ്; 'കടുവ'യിലെ വിവാദ സംഭാഷണം ഒഴിവാക്കി

തിരുവനന്തപുരം: പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ 'കടുവ' എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വേദനിപ്പിക്കുന്ന സംഭാഷണം ഒഴിവാക്കി. പ്രസ്തുത സംഭാഷണം നീക്കിയ പതിപ്പ് സെൻസർ ബോർഡിന് നൽകിയിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും നടൻ പൃഥ്വിരാജ് അറിയിച്ചു.

Full View

ഈ ഡയലോഗ് കാരണം വേദനിച്ചിട്ടുള്ള എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ ഷാജി കൈലാസ്, രചയിതാവ് ജിനു വി. എബ്രഹാം തുടങ്ങിയവർക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് മാപ്പ് ചോദിച്ചത്.

'എന്‍റെ പേരിലും ഈ സിനിമയുടെ പേരിലും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. മിനിയാന്ന് വൈകുന്നേരമാണ് ഇങ്ങനെയൊരു പ്രതികരണം കിട്ടുന്നത്. ഉടൻ തന്നെ മാപ്പപേക്ഷ നൽകാനും ആ ഡയലോഗ് മാറ്റാനും ഞങ്ങൾ തീരുമാനിച്ചു. ആ ഡയലോഗ് മാറ്റിയ പതിപ്പ് വീണ്ടും സെൻസർ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അത് ഇന്ന് കിട്ടും. കിട്ടിയാൽ ഉടൻ അത് അയക്കും. ഇത് ന്യായീകരണമായി കാണരുത്. ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു തെറ്റ് അതിലുണ്ട് എന്ന പൂർണ തിരിച്ചറിവ് ഞങ്ങൾക്കെല്ലാവർക്കും ഉണ്ട്' -പൃഥ്വിരാജ് പറഞ്ഞു.

Tags:    
News Summary - Prithviraj apologizes on Controversial dialogue in Kaduva movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.