വിജയ് ചിത്രം 'ലിയോ'യുടെ ഗാനരചയിതാവ് വിഷ്ണു എടവനെതിരെ ഗുരുതര ആരോപണവുമായി യുവതി

പ്രശസ്ത യുവ ഗാനരചയിതാവ് വിഷ്ണു എടവനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഗർഭിണിയാക്കിയതിന് ശേഷം വിവാഹത്തിൽ നിന്ന് പിൻമാറി എന്നാണ് യുവതിയുടെ പരാതി. വിഷ്ണുവിന്റെ അടുത്ത സുഹൃത്താണിവർ. ചെന്നൈ തിരുമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'താനും വിഷ്ണുവും തമ്മിൽ പ്രണയത്തിലായിരുന്നു.ഗർഭിണിയായതോടെ വീട്ടുകാർ വിവാഹം നിശ്ചയിച്ചെങ്കിലും പിന്നീട് വിവാഹത്തിൽ വിഷ്ണു നിന്ന് പിൻമാറുകയായിരുന്നെന്ന്' യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് വിഷ്ണു പ്രതികരിച്ചിട്ടില്ല.

ഗാനരചയിതാവ് എന്നതിൽ ഉപരി സഹസംവിധായകൻ കൂടിയാണ് വിഷ്ണു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന് ​ഗാനങ്ങളെഴുതുന്നതും വിഷ്ണു ആണ്.

Tags:    
News Summary - Pregnant woman shocking complaint against 'Master' & 'Vikram' lyricist Vishnu Edavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.