പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്. 2023 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സലാറിന്റെ റിലീസ് തീയതി പങ്കുവെച്ച് കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.
ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരിച്ച ഒരു മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രതിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ശ്രുതി ഹാസൻ നായിക. ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫ്രാഞ്ചൈസികളായ ബാഹുബലിയുടെയും കെജിഎഫിന്റെയും ഒത്തുചേരലാണ് സലാർ. ഹോംബാലെ ഫിലിംസ്, കെജിഎഫിന്റെ നിർമ്മാതാക്കൾ, കെജിഎഫിന്റെ സംവിധായകൻ, കെജിഎഫിന്റെ സാങ്കേതിക വിദഗ്ധർ, ബാഹുബലിയിലെ നായകൻ എന്നിവർ ആദ്യമായി ഒന്നിക്കുന്നതിലോടെ 2023ൽ മറ്റൊരു ബ്ലോക്കബ്സ്റ്ററിനായി കാത്തിരിക്കുകയാണ് സാലറിലൂടെ ആരാധകർ.400+ കോടിക്ക് മുകളിലാണ് ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.