താജ്മഹലിന്റെ മണികൂടാരത്തിൽ നിന്ന് ഉയർന്ന് വരുന്ന ശിവരൂപം, വിവാദമായി 'ദി താജ് സ്റ്റോറി​' പോസ്റ്റർ

പരേഷ് റാവലിന്റെ പ്രദർശനത്തിനൊരുങ്ങുന്ന "ദി താജ് സ്റ്റോറി​''യുടെ പോസ്റ്റർ വിവാദത്തിൽ. താജ്മഹലിന്റെ മണികൂടാരത്തിൽ നിന്ന് ഉയർന്ന് വരുന്ന ശിവരൂപമാണ് പോസ്റ്ററിലു​ള്ളത്. തിങ്കളാഴ്ച റാവൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പോസ്റ്റർ പങ്കുവച്ചത്.

റാവൽ പങ്കുവച്ച പോസ്റ്റർ

 

മുഗൾകാലഘട്ടത്തിൽ നിർമിച്ച ഈ സ്മാരകം ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാനത്താണ് നിർമിച്ചതെന്ന അവകാശവാദങ്ങളെ ​പോസ്റ്റർ പ്രോത്സാഹിപ്പിക്കുന്ന എന്നാണ് ആരോപണം. താജ്മഹലിന്റെ സ്ഥാനത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നു എന്നത് ഇതുവരെ തെളിയിക്കപ്പെടാത്ത വാദവുമാണ്.

വിവാദങ്ങൾ ഉയർന്നതോടെ റാവൽ പോസ്റ്റർ ഡിലീറ്റ് ചെയ്തു. തുടർന്ന് പ്രൊഡക്ഷൻ കമ്പനിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

മതപരമായ ഒരു ബന്ധവും സിനിമക്കില്ലെന്നും സിനിമ താജ്മഹലിന്റെ സ്ഥാനത്ത് ശിവക്ഷേത്രമാണെന്ന് അവകാശപ്പെടുന്നില്ലെന്നുമാണ് ദി താജ് സ്റ്റോറിയുടെ നിർമാതാക്കൾ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. സിനിമ കേന്ദ്രീകരിക്കുന്നത് താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

സ്വർണിം ഗ്ലോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും സി. എ. സുരേഷ് ഝായും ചേർന്ന് നിർമിക്കുന്ന, തുഷാർ അമരീഷ് ഗോയൽ എഴുതി സംവിധാനം ചെയ്യുന്ന "ദി താജ് സ്റ്റോറി" ഒക്ടോബർ 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    
News Summary - Poster of “The Taj Story” has become controversial.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.