ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും കെ. രേഖയ്ക്കും
തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്‍റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000 രൂപയുടെ പുരസ്‌കാരം. സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്‍റെ 'മുറിനാവി'നാണ് മികച്ച നോവലിനുള്ള 20000 രൂപയുടെ പുരസ്‌കാരം. കെ. രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും നിന്‍റെ അപ്പവും വീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള 15000 രൂപയുടെ പുരസ്‌കാരവും നേടി.
സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമ അവാർഡുകൾ നിര്‍ണയിച്ചത്. കെ.സി. നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതി സാഹിത്യ അവാര്‍ഡുകളും നിര്‍ണയിച്ചു.
പി. പത്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.