മുംബൈ: ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന 29-ാമത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇടംനേടി സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ‘ഒഴുകി ഒഴുകി ഒഴുകി’. ഇന്ത്യൻ ഭാഷ വിഭാഗത്തിലാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ ആറിനും എട്ടിനും ഉച്ചക്ക് 1.30ന് ചിത്രം പ്രദർശിപ്പിക്കും.
ബോട്ടപകടത്തിൽ കാണാതായ പിതാവിനെ അന്വേഷിക്കുന്ന പന്ത്രണ്ടുകാരൻ പാക്കരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് പാക്കരന്റെ വേഷമിട്ടത്. ഭാര്യ ദീപ്തി പിള്ള ശിവനാണ് ചിത്രത്തിന്റെ നിർമാണം. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ട മറ്റു താരങ്ങൾ.
ബി.ആർ. പ്രസാദിന്റേതാണ് തിരകഥ. ഓസ്ക്കർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, ബോളിവുഡ് സംഗീത സംവിധായകൻ തോമസ് കാന്റിലൻ സംഗീതവും, സംസ്ഥാന അവാർഡ് ജേതാവ് മനോജ് പിള്ള ഛായാഗ്രാഹണവും നിർവഹിച്ചു. അപരിചിതൻ, വേനലൊടുങ്ങാതെ എന്നിവയാണ് സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.