2026 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ഹോംബൗണ്ടി’ന്റെ തെരഞ്ഞെടുപ്പിൽ മാനദണ്ഡം പാലിച്ചില്ലെന്ന് വിവാദം. 2024 ഒക്ടോബർ ഒന്നിനും 2025 സെപ്റ്റംബർ 30നും ഇടയിൽ തുടർച്ചയായി ഒരാഴ്ചയെങ്കിലും തിയറ്റർ റിലീസ് വേണമെന്നാണ് മാനദണ്ഡം. എന്നാൽ, ഈ ആഴ്ചയാണ് ചിത്രത്തിന്റെ തിയറ്റർ റിലീസ് എന്നതിനാൽ ചട്ടം ഇതുവരെ പാലിച്ചില്ലെന്നാണ് ആരോപണം.
അതേസമയം, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്.എഫ്.ഐ) ചെയർമാൻ ഫിർദൗസുൽ ഹസൻ പറയുന്നത്, സെപ്റ്റംബർ 30നു മുമ്പ് ‘ഹോംബൗണ്ട്’ തിയറ്റർ റിലീസ് നടക്കുമെന്നും ഒരു തിയറ്ററിലെങ്കിലും ഒരാഴ്ച പ്രദർശിപ്പിക്കുമെന്ന് നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമാണ്. ഒരാഴ്ച പ്രദർശിപ്പിക്കണമെന്നത് ഈ കാലത്തിനുള്ളിൽ വേണമെന്ന് നിർബന്ധമില്ലെന്നും പൊതുജനങ്ങൾക്കായി റിലീസ് ചെയ്യണമെന്ന് മാത്രമാണ് മാനദണ്ഡംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എഫ്.എഫ്.ഐ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. നീരജ് ഗെയ്വാൻ സംവിധാനം ചെയ്ത ചിത്രം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.