എന്തൊരു അഭിനയം! ബേസിലിന്‍റെ കരിയർ ബെസ്റ്റ്; 'പൊൻമാന്' ഒ.ടി.ടിയിൽ വമ്പൻ സ്വീകരണം

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. ജനുവരി 30ന് തിയറ്ററിലെത്തിയ ചിത്രം ബോകിസ് ഓഫീസിൽ ഭേപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ജി. ആർ. ഇന്ദുഗോപന്‍റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിൽ നിന്നു അഡാപ്റ്റ് ചെയ്താണ് ചിത്രം നിർമിച്ചത്. കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് വമ്പൻ അഭിപ്രായമാണ് ലഭിക്കുന്നത്.

പ്രകടനത്തിൽ ബേസിൽ ജോസഫിനെ വനോളം പുകഴ്ത്തിയാണ് കാഴ്ചക്കാരെത്തുന്നത്. കോമഡി റോളുകൾ കൂടുതൽ ചെയ്യുന്നതിൽ നന്നും ബേസിൽ വ്യത്യസ്തമായൊരു റോളിലെത്തിയപ്പോൾ മികച്ച പ്രകടനം തന്നെയാണ് ലഭിച്ചത്. കാണുന്നവരുടെ സിരകളിൽ രക്തം തിളക്കാൻ വമ്പൻ ഫൈറ്റുകളും., മാസ് സീനുകളുമൊന്നും വേണ്ടെന്നും ഒരു സാധാരാണക്കാരനെ മികച്ച രീതിയിൽ എഴുതി അവതരിപ്പിച്ചാൽ മതിയെന്ന് ബേസിലിന്‍റെ കഥാപാത്രം തെളിയിച്ചുവെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. പി.പി. അജീഷായി ബേസിൽ ആളുകളെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്.

മരിയാനോ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവും മോശമല്ലാത്ത പ്രകടനം തന്നെ പുറത്തെടക്കുന്നുണ്ട്. നായികയായി എത്തിയ ലിജോ മോളും ലഭിച്ച കഥാപാത്രത്തെ മനോഹരമാക്കുന്നു. മറ്റൊരു മികച്ച പ്രകടം ആനന്ദ് മന്മഥന്‍റെയാണ്. പലതരം മാനസികാവസ്ഥയിൽ കൂടെ കടന്നുപോകുന്ന ബ്രൂണോ എന്ന കഥാപാത്രത്തെ ആനന്ദ് തന്മയത്തോടെ തന്നെ അവതരിപ്പിച്ചു.

സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നവർ പോലും ബേസിലിന്‍റെ പ്രകടനത്തെയും അജീഷെന്ന കഥാപാത്രത്തെയും വാനോളം പുകഴ്ത്തുന്നുണ്ട്. നിലവിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച് തകർക്കുന്ന ബേസിലിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൊൻമാനിലേതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ഈ വർഷത്തെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമായും പ ൻമാനെ വാഴ്ത്തുന്നവരെ കാണാം.

Tags:    
News Summary - Basil joseph and ponman getting excellent reviews from ott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.