നടൻ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയിരിക്കാമെന്ന വെളിപ്പെടുത്തലുമായി യുവതി

ന്യൂഡൽഹി: ബോളിവുഡ് നടൻ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയിരിക്കാമെന്ന വെളിപ്പെടുത്തലുമായി യുവതി. ഇതുസംബന്ധിച്ച് ഇവർ ഡൽഹി പൊലീസിന് പാരതി നൽകി. കു​ബർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ രണ്ടാം ഭാര്യ സാൻവി മാലുവിന്റേതാണ് വെളിപ്പെടുത്തൽ. തന്റെ ഭർത്താവ് വികാസ് സതീഷ് കൗശിക്കിൽ നിന്നും 15 കോടി രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് തിരികെ ചോദിച്ചതിന് നടനെ കൊലപ്പെടുത്തിയിരിക്കാമെന്നുമാണ് വെളിപ്പെടുത്തൽ.

ഗുളികകൾ നൽകി സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് തന്റെ നിഗമനമെന്നും യുവതി പറഞ്ഞു. ഇതുസംബന്ധിച്ച് ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 2019 മാർച്ചിലാണ് താൻ വിവേകിനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കടം വാങ്ങിയ 15 കോടി സതീഷ് തിരികെ ചോദിച്ചിരുന്നു.

ദുബൈയിൽ നിക്ഷേപിക്കാനായിട്ടായിരുന്നു പണം വാങ്ങിയത്. ഒന്നുകിൽ പണം തിരികെ നൽകുകയോ അല്ലെങ്കിൽ ദുബൈയിൽ നിക്ഷേപം നടത്തുകയോ വേണമെന്ന് സതീഷ് കൗശിക് ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. സതീഷ് കൗശികും വിവേകും ദുബൈയിൽ പ​ങ്കെടുത്ത പാർട്ടിയുടെ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. ഈ പാർട്ടിയിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മകൻ പ​​ങ്കെടുത്തുവെന്നും യുവതി അവകാശപ്പെട്ടു. അതേസമയം, യുവതിയുടെ പരാതി സംബന്ധിച്ച് പ്രതികരിക്കാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല.

Tags:    
News Summary - My husband may have poisoned Satish Kaushik: Wife of Delhi businessman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.