മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരംഭം ബറോസിന്‍റെ പൂജ നടന്നു

കൊച്ചി: മോഹന്‍ലാല്‍ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്‍റെ ചിത്രീകരണത്തിന് തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്‍റെ പൂജ നടന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങുകളും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ച് ഇന്നലെ മോഹൻലാൽ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. "ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു


ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്‍റെ സെറ്റ് വർക്കുകൾ ആരംഭിച്ചിരുന്നു. ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Tags:    
News Summary - Mohanlal's first directorial venture Baros Pooja was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.