പ്രേക്ഷകരെ ത്രസിപ്പിക്കാൻ മിഷൻ ഇംപോസിബിൾ വീണ്ടും; ഫൈനൽ റെക്കണിങ് മേയിലെത്തും, ടീസർ പുറത്ത്

അമേരിക്കയുടെ കായികോത്സവമായ സൂപ്പർ ബാൾ സൺഡെയുടെ വേദിയിൽ ആക്ഷൻ ഹീറോ ടോം ക്രൂയിസ് ‘മിഷൻ ഇംപോസിബിൾ ദ ഫൈനൽ റെക്കണിങ്ങി’ന്റെ ടീസർ പുറത്തുവിട്ടു. 30 സെക്കൻഡുള്ള വിഡിയോ ഫുൾ പാക്ക് ആക്ഷൻ ത്രില്ലറാണ് സിനിമയെന്ന വ്യക്തമായ സൂചന നൽകുന്നു. മിഷൻ ഇംപോസിബിൾ സീരീസിൽ ഇതുവരെ വന്ന ആക്ഷൻ രംഗങ്ങൾക്കുമീതെയാണ് വരാനിരിക്കുന്ന സീരീസെന്ന് ക്രൂയിസ് പറഞ്ഞു.

മരങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുവരുന്ന പശ്ചാത്തലത്തിൽ കാട്ടിലൂടെ ഓടുന്ന ഈതൻ ഹണ്ടിനെയാണ് ടീസറിന്‍റെ ആദ്യഭാഗത്ത് കാണുന്നത്. വെള്ളത്തിനടിയിലെ സ്റ്റണ്ട് സീനുകളും മഞ്ഞിന്‍റെ നനവുള്ള കാഴ്ചകൾക്കും പുറമെ മാസ്റ്റർപീസ് വിമാന സാഹസങ്ങളും ഉണ്ട്. 'വൺ ലാസ്റ്റ് ടൈം' എന്ന് പറഞ്ഞുകൊണ്ടാണ് ഈതൻ ടീസർ അവസാനിപ്പിക്കുന്നത്.

മിഷൻ ഇംപോസിബിൾ സീരീസുകളിൽ ഇതുവരെ പുറത്തിറങ്ങിയ ഏഴ് സീസണുകളിലേതിനേക്കാൾ വലിയ ആക്ഷൻ രംഗങ്ങളാണ് എട്ടാമത്തെ സീസണിൽ ഉള്ളത്. 10,000 അടി ഉയരത്തിൽ മണിക്കൂറിൽ 130 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനത്തിലെ സ്റ്റണ്ട് സീനുകളുൾപ്പെടെ പ്രേക്ഷകരെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് ക്രിസ്റ്റഫർ മാക്വറിനും ടോം ക്രൂയിസും. സാമൂഹ്യമാധ്യമമായ എക്സിൽ ദ ഫൈനൽ റോക്കിങ് എന്ന അടിക്കുറിപ്പോടെയാണ് ക്രൂയിസ് വിഡിയോ പങ്കുവച്ചത്. 1996ൽ ആരംഭിച്ച മിഷൻ ഇംപോസിബിൾ സീരീസിന്‍റെ അവസാന ഭാഗമായ ദ ഫൈനൽ റെക്കണിങ് മേയ് 23നാണ് തീയറ്ററുകളിൽ എത്തുക.

Tags:    
News Summary - Mission Impossible is back to thrill the audience; The final reckoning will arrive in May, the teaser is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.