'മായമ്മ' പ്രദർശനത്തിനൊരുങ്ങുന്നു

നാവോറ് പാട്ടിൻ്റെയും പുള്ളൂവൻ പാട്ടിൻ്റെയും അഷ്ടനാഗക്കളം മായ്ക്കലിൻ്റെയും പശ്ചാത്തലത്തിൽ ഒരു പുള്ളൂവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥയാണ് " മായമ്മ" എന്ന ചിത്രം പറയുന്നത്.

അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.

നിർമ്മാണം - പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം - നവീൻ കെ സാജ്, എഡിറ്റിംഗ് - അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ കഴക്കൂട്ടം, ചമയം - ഉദയൻ നേമം, കോസ്റ്റ്യും - ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ - റാഫി പോത്തൻകോട്, ഗാനരചന - രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്), സംഗീതം - രാജേഷ് വിജയ്, ആലാപനം - അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷൻ മാനേജർ - പത്മാലയൻമംഗലത്ത്, സംവിധാന സഹായികൾ - കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് - വിജയകുമാർ, റിക്കോർഡിസ്റ്റ് - ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് - ആദർശ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഓ - അജയ് തുണ്ടത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.