കടൽ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന "മസ്താൻ" എന്ന ചിത്രത്തിെൻറ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഹൈസീസ് ഇൻറർനാഷണൽ എന്നിവയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, വിഷ്ണു വി.എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിെൻറ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
നിത്യജീവിതത്തിൽ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും, നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന 'മസ്താൻ' ചാലക്കുടിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരെൻറയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടുവെക്കുന്നത്. ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിൻ ആണ്.
ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക, എന്നീ സിനിമകൾക്ക് ശേഷം ഹൈഹോപ്സ് ഫിലിം ഫാക്ടറിയും, ഹൈസീസ് ഇന്റർനാഷണലും സൈനു ചാവക്കാടനും വീണ്ടും കൈകോർക്കുമ്പോൾ പുതിയ രണ്ട് സിനിമകളാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്നത്. ബിന്ദു എൻ കെ പയ്യാനൂരും, സലേഷ് ശങ്കർ എന്നിവർ കഥയും തിരക്കഥയും എഴുതിയ പുതിയ ചിത്രത്തിെൻറ ടൈറ്റിൽ ലോഞ്ചിങ് 2021 ആഗസ്റ്റ് 17 (ചിങ്ങം ഒന്നിന് ) എറണാകുളത്ത് വെച്ച് നടക്കും. ഇരുചിത്രങ്ങളിലും മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അഭിനയിക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.
ഷിജു, ജിജോ ഭാവചിത്ര എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ- ഷാൻ ആഷിഫ്, പ്രോജക്ട് ഡിസൈനർ- ബോണി അസ്സനാർ, പ്രൊഡക്ഷൻ കൺട്രോളർ- ഷജീർ അഴീക്കോട്, സംഗീതം- പ്രദീപ് ബാബു & ഭിമൽ പങ്കജ്, കലാ സംവിധാനം- ഷറീഫ്,കോസ്റ്റ്യൂം- ബിന്ദു എൻ.കെ പയ്യന്നൂർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.