ബേസിൽ തലയിലൊളിപ്പിച്ച സസ്പെൻസ് എന്ത്‍?; ‘മരണമാസ്’ ഫസ്റ്റ് ലുക്ക് ഉടനെന്ന് ടൊവീനോ

പ്രൊമോഷൻ പരിപാടികൾക്കും മറ്റും എത്തിയ നടൻ ബേസിൽ ജോസഫിന്‍റെ പുതിയ ഹെയർകട്ടായിരുന്നു അടുത്തിടെ പാപ്പരാസി വിഡിയോകളിലെ പ്രധാന കണ്ടന്‍റ്. മുടി പുറത്തുകാണിക്കാതെ എപ്പോഴും തൊപ്പി വെച്ച് പരിപാടികൾക്കെത്തിയതോടെയാണ് പുതിയ സിനിമയുടെ മേക്കോവറാണെന്ന് സംശയമുയർന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മരണമാസ് എന്ന ചിത്രത്തിനുവേണ്ടിയാണിതെന്ന് ബേസിൽ സമ്മതിച്ചു.

എന്നാൽ തൊപ്പി മാറ്റി പുതിയ ഹെയർ സ്റ്റൈൽ മേക്കോവർ കാണിക്കാൻ തയാറായില്ല. ‘ഒരു താജ്മഹൽ പണിതുവെച്ചേക്കുവാണ്’, ‘ഇപ്പൊ പുറത്തുകാണിക്കാൻ പറ്റില്ല ഭയങ്കര ബോറാണ്’, ‘തല ചീഞ്ഞളിഞ്ഞിരിക്കുവാണ് സാർ’ എന്നെല്ലാമായിരുന്നു പലപ്പോഴും ബേസിൽ പറഞ്ഞിരുന്നത്. ഈ രസകരമായ മറുപടികളെല്ലാം ചേർത്തുവെച്ച് ‘മരണമാസ്’ ഫസ്റ്റ് ലുക്ക് ഉടനെന്ന കാപ്ഷനോടെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവീനോ തോമസ്.

ടൊവിനോ തോമസിന്റെ നിർമാണത്തിൽ, നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ബേസിലിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ.

Tags:    
News Summary - Maranamass first look video by Tovino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.