പ്രിന്‍റഡ്​ ഷർട്ടിൽ തിളങ്ങി​ മമ്മൂട്ടി; സ്​റ്റൈലിഷ്​ ലുക്ക്​ വൈറൽ

കോഴിക്കോട്​: നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു'വിന്‍റെ ഷൂട്ടിങ്​ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. മലയാള പുതുവർഷാരംഭമായ ചിങ്ങം ഒന്നിന്​ ചൊവ്വാഴ്ചയായിരുന്നു പൂജ. പൂജക്കെത്തിയ മമ്മൂട്ടിയുടെ സ്​റ്റൈലിഷ്​ ലുക്കാണ്​ ഇപ്പോൾ ഇൻറർനെറ്റിൽ സംസാര വിഷയം.

ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പൂജയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഏവരുടെയും ശ്രദ്ധ കവർന്നത്​ മമ്മൂട്ടിയായിരുന്നു. പ്രിന്‍റ്​ ഷർട്ടണിഞ്ഞ മമ്മൂട്ടി നീട്ടി ഒതുക്കിയ താടിയും മുടിയുമായാണ്​ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്​.

ഒളിമ്പിക്​സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ. ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയ മമ്മൂട്ടി സമാനമായ സ്​റ്റൈലിലുള്ള പ്രിന്‍റഡ്​ ഷർട്ടണിഞ്ഞായിരുന്നു എത്തിയത്​. തൊട്ടടുത്ത ദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം തരംഗമായിരുന്നു.

അമൽ നീരദ്​ ചിത്രമായ ഭീഷ്​മപർവത്തിന്‍റെ ലുക്കിൽ ടീഷർട്ട്​ അണിഞ്ഞ്​ കലിപ്പ്​ ലുക്കിലെത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമാണ്​ സോഷ്യൽ മീഡിയയിൽ തരംഗമായത്​. ഒരു മാഗസിന്‍റെ ഫോ​ട്ടോഷൂട്ടിനായി പകർത്തിയ ചിത്രങ്ങളാണ്​ വൈറലായത്​. ഭീഷ്​മപർവം, സി.ബി.ഐ5, ബിലാൽ എന്നിങ്ങനെ അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ്​ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്​.

ചിത്രങ്ങൾ കാണാം:


Full View

സോഷ്യോ-ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന 'പുഴു' നവാഗതയായ രഥീന ഷർസാദാണ്​ സംവിധാനം ചെയ്യുന്നത്​. പാർവതി തിരുവോത്താണ്​ നായിക. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്‍റെ വെയ്​ഫറർ ഫിലിംസും എസ്​. ജോർജിന്‍റെ​ സി.വൈ.എൻ-സി.വൈ.എൽ സെല്ലുലോയ്​ഡും ചേർന്നാണ്​ നിർമാണം.

വാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

Tags:    
News Summary - Mammootty's stylish avatar from Pooja ceremony of Puzhu goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.