മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ അന്തരിച്ചു

 കണ്ണൂർ സ്ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ(53) അന്തരിച്ചു. ഇന്നലെ( ചൊവ്വാഴ്ച) വെകിട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്തുമസ് പ്രമാണിച്ച് ആലപ്പുഴയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ബെംഗളൂരുവിൽ വെച്ചായിരിക്കും.

കമ്മട്ടിപ്പാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയവയാണ്ജോളി മലയാളത്തിൽ പ്രവർത്തിച്ച ചിത്രങ്ങൾ. തമിഴ്, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

ബൈക്ക് സ്റ്റണ്ടിലൂടെയായിരുന്നു ജോളി ബാസ്റ്റിന്റെ സിനിമാ പ്രവേശനം. കന്നഡയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആക്ഷൻ ഡയറക്ടറായിരുന്നു. വിവിധ ഭാഷകളിലായി 400 ലേറെ സിനിമകളിൽ സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കന്നഡയിലെ പ്രമുഖ നടൻ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. ഗായകൻ കൂടിയാണ് ജോളി.

Tags:    
News Summary - mammootty's Kannur Squad movie Stunt Choreographer Jolly Bastian Dies Of Cardiac Arrest At 57

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.