മമ്മൂട്ടിക്കോ മോഹൻലാലിനോ.... മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം കൂടുതൽ തവണ ലഭിച്ചത് ആർക്ക്?

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നവംബർ മൂന്നിനാണ് പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് നേടി. ഇത് ഏഴാം തവണയാണ് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസക്കാണ് ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സൗബിൻ ഷാഹിറും (മഞ്ഞുമൽ ബോയ്‌സ്), സിദ്ധാർത്ഥ് ഭരതനും (ഭ്രമയുഗം) പങ്കിട്ടു. നടന്ന സംഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് ജൂറി പ്രത്യേക പരാമർശവും ലഭിച്ചു.

മമ്മൂട്ടിക്ക് വീണ്ടും മികച്ച നടനുള്ള അവാർഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ മമ്മൂട്ടിക്കാണോ മോഹൻലാലിനാണോ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ കൂടുതൽ തവണ ലഭിച്ചതെന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.

മമ്മൂട്ടിക്ക് അവാർഡ് ലഭിച്ച സിനിമകൾ

അടിയൊഴുക്കുകൾ (1984)

ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989)

വിധേയൻ, പൊന്തൻ മട, വാത്സല്യം (1993)

കാഴ്ച (2004)

പാലേരി മാണിക്യം (2009)

നൻപകൽ നേരത്ത് മയക്കം (2022)

ഭ്രമയുഗം (2022)

അഹിംസ (1981) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും യാത്ര, നിറക്കൂട്ട് (1985) എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

ആറ് തവണയാണ് മോഹൻലാൽ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയത്

ടി.പി. ബാലഗോപാലൻ എം.എ. (1986)

ഭരതം, അഭിമന്യു, കിലുക്കം, ഉള്ളടക്കം (1991)

സ്ഫടികം, കാലാപാനി (1995)

വാനപ്രസ്ഥം (1999)

തന്മാത്ര (2005)

പരദേശി (2005)

1988ൽ പാദമുദ്ര, ചിത്രം, ഉൽസവപ്പിറ്റേന്ന്, ആര്യൻ, വെള്ളാനകളുടെ നാട് എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി അവാർഡും അദ്ദേഹം നേടി. 

Tags:    
News Summary - Mammootty Vs Mohanlal: Who Holds The Record For Most Kerala State Best Actor Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.