മോഹൻലാലും ശാന്തകുമാരി അമ്മയും, മോഹൻലാലിന്‍റെ വീട്ടിലെത്തിയ മമ്മൂട്ടി

മോഹൻലാലിന്‍റെ അമ്മക്ക് അന്ത്യോപചാരം അർപ്പിച്ച് മമ്മൂട്ടി

മോഹൻലാലിന്‍റെ അമ്മക്ക് അന്ത്യോപചാരം അർപ്പിക്കാൻ എളമക്കരയിലെ വീട്ടിലെത്തി മമ്മൂട്ടി. ഭാര്യ സുൽഫത്തിനും സഹപ്രവർത്തകർക്കുമൊപ്പമാണ് നടൻ എത്തിയത്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും കൊച്ചി എളമക്കരയിലുള്ള മോഹൻലാലിന്‍റെ വീട്ടിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. 90 വയസ്സായിരുന്നു പ്രായം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്. സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

സ്ട്രോക്ക് വന്നതോടെയാണ് ശാന്തകുമാരി മോഹൻലാലിനൊപ്പം കൊച്ചിയിലേക്ക് താമസം മാറുന്നത്. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ഇപ്പോൾ നടന്‍റെ വീട്ടിൽ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും എന്ന് ഹൈബി ഈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. ലളിതമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - mammootty visited mohanlal's mother's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.